FLASH NEWS

6/recent/ticker-posts

ആദ്യം നാലുവരി പാത നിര്‍മ്മിക്കണം , അതിന് ശേഷം മതി ഡയലോഗ് ; യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യം നാലുവരി പാത നിര്‍മ്മിക്കണം , അതിന് ശേഷം റോഡുകളില്‍ മാന്യമായ പെരുമാറ്റം പാലിക്കാമെന്ന് കമന്റ് ചെയ്ത യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം റോഡില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ള എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ചോദ്യവും പിന്നാലെ മറുപടിയും പ്രത്യക്ഷപ്പെട്ടത്. ചോദ്യവും മറുപടിയും സോഷ്യൽമീഡിയയിൽ ഇപ്പോൾ വെെറലാണ്.

"ആദ്യം നാലുവരി പാത പണിയണം. അതിനുശേഷം മതി ഇജ്ജാതി ഡൈലോഗ്‌സ്. കേട്ടാ മ്യാമാ.'' സുധീറിന്റെ ഈ കമന്റിന് ഒരു മണിക്കൂറിന് ശേഷം എംവിഡിയുടെ മറുപടിയും എത്തി. ''4 വരിയുടെ പണിയൊന്ന് കഴിയും വരെ ക്ഷമി.. മരുമോനേ...'' യുവാവിന്റെ ചോദ്യത്തിനും എംവിഡിയുടെ മറുപടിക്കും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഭൂരിഭാഗം പേരും എംവിഡിയെ പിന്തുണച്ചും യുവാവിനെ വിമര്‍ശിച്ചുമാണ് രംഗത്ത് വരുന്നത്. നാലുവരി പാത നിര്‍മാണം പുരോഗമിക്കുന്നത് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍, ഗതാഗത കുരുക്കിനെ കുറിച്ചാണ് മറുവിഭാഗം പ്രതികരിക്കുന്നത്.

Post a Comment

0 Comments