FLASH NEWS

6/recent/ticker-posts

മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്

മട്ടന്നൂർ: നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നെല്ലൂന്നി സ്വദേശികളായ മുഹമ്മദലി (50), ഷുക്കൂർ (52), കണ്ടം കുന്ന് സ്വദേശികളായ അനിത (55), ശശിധരൻ (32) ആരവ് അരുൺ (ഒന്നര), ധ്യാനി അരുൺ (ആറ്), അരുൺ (37) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും മുനീറിനെ (65) കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എട്ടോടെ മാമാനം അമ്പലത്തിൽ നിന്ന് കണ്ടംകുന്നിലേക്ക് വരികയായിരുന്ന കാറും നെല്ലൂന്നി പള്ളിയിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഹൈവേ പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.

Post a Comment

0 Comments