FLASH NEWS

6/recent/ticker-posts

മകന്‍ അച്ഛനെ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ വെട്ടി കൊലപ്പെടുത്തി. ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 28 വയസുകാരനാണ് പ്രജിന്‍. പ്രജിന്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊ ലീസിന്റെ പ്രാഥമിക നിഗമനം. 

സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാരാണ് ഉടനടി പൊലീസിനെ വിളിച്ചറിയിച്ചത്. കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Post a Comment

0 Comments