FLASH NEWS

6/recent/ticker-posts

തലാസീമിയരോഗികളുടെ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ ഇടപെടുമെന്ന് ഡോ. വിനീത ശ്രീ വാസ്തവ

കേരളത്തിലെ തലാസിമിയരോഗികൾക്കാവശ്യമായ എല്ലാവിധ ജീവൻ രക്ഷാമരുന്നുകളും എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ ആരോഗ്യ- ആദിവാസി മന്ത്രാലയം ഉപദേശക ഡോ. വിനീത ശ്രീ വാസ്തവ പറഞ്ഞു. കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീ കാരശ്ശേരിയുടെ നേതൃത്വത്തിൽ കൗൺസിൽ ഭാരവാഹികൾ അഹമ്മദാബാദിൽ വെച്ച് നടത്തിയ ചർചയിലാണ് അവർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.
നിലവിൽ രോഗികൾക്ക് ഒരു തരത്തിലുള്ള ജീവൻ രക്ഷാമരുന്ന് മാത്രമേ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നും ലഭിക്കുന്നുളളൂ.പല രോഗികളിലും ഈ മരുന്ന് പ്രതികരിക്കുന്നില്ല. അത്തരം രോഗികൾക്ക് പ്രതികരിക്കുന്ന മരുന്ന് മാറി നല്കാൻ ആരോഗ്യ വകുപ്പ് തയ്യാറാവുന്നുമില്ല. ഇത് കാരണം ഭാരിച്ച വിലനൽകി പുറത്ത് നിന്നും മരുന്നുകൾ വാങ്ങിക്കേണ്ട അവസ്ഥയിലാണ് രോഗികൾ . പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികൾക്ക് ഇത് താങ്ങാനാവാത്ത സാമ്പത്തികഭാരമാണ് സൃഷ്ടിക്കുന്നത്.
തലാസിമിയരോഗികളുടെ എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും എല്ലാവിധ മരുന്നു കളും ലഭ്യമാക്കണമെന്ന് കൗൺസിൽ വളരെക്കാലമായി ആവശ്യപ്പെട്ട് വരുന്നുണ്ട്. എന്നാൽ സർക്കാർ അത് അവഗണിക്കുകയാണ് ചെയ്യുന്നത്.
ഓരോ രോഗിയും കഴിച്ച് വരുന്ന മരുന്നിൻ്റെ ലിസ്റ്റ് എല്ലാ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ആരോഗ്യ വകുപ്പ് ഇതിന് മുമ്പ് ശേഖരിച്ചിരുന്നെങ്കിലും അതനുസരിച്ചുള്ള മരുന്നു വിതരണം ഇതേ വരെ നടത്തിയിട്ടില്ല. എറെ രോഗികൾ ചികിത്സ തേടുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലും കണ്ണൂർ ജില്ലാ ആശുപത്രിയിലും അസുൺ റ (Asunra-400) എന്ന ഗുളിക സ്റ്റോക്ക് തീർന്നിട്ട് ഒരു വർഷത്തിലധികമായി. ഇത് കഴിച്ച് വരുന്ന രോഗികൾ ഭാരിച്ച വില നൽകിയാണ് മരുന്ന് പുറത്ത് നിന്നും വാങ്ങിക്കുന്നത്. അത് പോലെ ഡഫ്രിജെറ്റ്, ഡഫ്രിജറ്റ് എഫ്.സി. ടി, തുടങ്ങിയ ഗുളികകളും ആശുപത്രികളിൽ ലഭ്യമല്ല.
കരീം കാരശ്ശേരിയെ കൂടാതെ ബി.പി. പി.സി .സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് എം.വി. അബദുൾ അസീസ് [ കണ്ണൂർ ], 'യു.കെ.യൂസഫ്. കണ്ണൂർ ജില്ലാ സിക്രട്ടറി. തുടങ്ങിയവരും ചർചയിൽ പങ്കെടുത്തു

Post a Comment

0 Comments