പ്രവാസിയായ മലയാളി ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയത് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ. പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ് സ്ഥാപന
മേധാവിയുമായ കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിയായ അംജദ് സിതാരയാണ് തന്റെ ഭാര്യയ്ക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അപൂർവ ഉപഹാരം സമ്മാനിച്ചത്. മർജാനയുടെ ജന്മദിനമായിരുന്നു ഓക്ടോബർ രണ്ടിന്.
ആഭ്യന്തര മാർക്കറ്റിൽ എട്ടര കോടി വില വരുന്ന കാറിൽ നാലു പേർക്ക് യാത്ര ചെയ്യാം. വീതിയുമാണുള്ളത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽവരെ ഓടുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 29 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി അടച്ചത്.
0 Comments