കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മ്മടം മുൻ എംഎൽഎയുമായ കെ.കെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. പെരളശേരിയിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കവെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരളശ്ശേരി സ്വദേശിയായ കെ.കെ നാരായണൻ സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. 2016ൽ പിണറായി വിജയന് വേണ്ടി ധർമ്മടം മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 2011 മുതൽ 2016വരെയാണ് ധര്‍മ്മടം എംഎൽഎയായി പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
0 Comments