FLASH NEWS

6/recent/ticker-posts

കണ്ണൂർ ചേലേരിയിൽ തെരുവുനായ ആക്രമണം; ഒരാൾക്ക് പരിക്ക്


കണ്ണൂർ
: ജില്ലയിലെ ചേലേരിയിൽ തെരുവുനായ ആക്രമണം വീണ്ടും ജനജീവിതം ദുസ്സഹമാക്കുന്നു. ചൊവ്വാഴ്ച രാവിലെ ചേലേരി വൈദ്യർകണ്ടിക്ക് സമീപം നടന്ന ആക്രമണത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു. കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) നായയുടെ കടിയേറ്റത്. ആക്രമണത്തിൽ മുരളീധരന്റെ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നായശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Post a Comment

0 Comments