FLASH NEWS

6/recent/ticker-posts

ഭരണാനുമതിയായി

അഴീക്കോട് എംഎല്‍എ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി കോര്‍ജാന്‍ സ്‌കൂള്‍ ഹരിദാസ് ലൈന്‍ റോഡ് ടാറിങ് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

തളിപ്പറമ്പ് എംഎല്‍എ 2020-21 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ 16 ലൈബ്രറികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഭൂതാന്‍ കോളനി എച്ചൂര്‍ എല്‍ പി സ്‌കൂള്‍ മാച്ചേരി ലിങ്ക് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി (ചെയിനേജ് 0/000 മുതല്‍ 0/147 കി.മി വരെ) നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ 2019-20 വര്‍ഷത്തെ എം പി ഫണ്ടില്‍ നിന്ന് 12.49 ലക്ഷം രൂപ വിനിയോഗിച്ച് മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലേക്ക് ആംബുലന്‍സ് വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Post a Comment

0 Comments