FLASH NEWS

6/recent/ticker-posts

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം


2000 ജനുവരി ഒന്നു മുതല്‍ 2021  ആഗസ്ത് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നവംബര്‍ 30 വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിേയാറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.employmet.kerala.gov.in

Post a Comment

0 Comments