FLASH NEWS

6/recent/ticker-posts

ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയുമായി മലയാളം സിനിമ വരുന്നു

ഇന്ത്യയിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയായ വെര്‍ച്വല്‍ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ടാണ് ജയസൂര്യ നായകനായി വരുന്ന സിനിമ വരുന്നത്. കത്തനാർ എന്നതാണ് 
സിനിമയ്ക്കു പേര് ഇട്ടിരിക്കുന്നത്.  

        റോജിന്‍ തോമസാണ്  സംവിധാനം ചെയ്യുന്നത്.  പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചിത്രമായിരിക്കും കത്തനാർ എന്നാണ് അണിയറയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നത്.  ഏഴുഭാഷകളിൽ ചിത്രം  പുറത്തിറക്കും.  ഗോകുലം മൂവീസ്​ ആണ്​ കത്തനാർ നിർമിക്കുന്നത്​. ആര്‍. രാമാനന്ദിന്‍റെ തിരക്കഥയില്‍ രാഹുല്‍ സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

Post a Comment

0 Comments