FLASH NEWS

6/recent/ticker-posts

*ജ്യോതികമോളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ പത്തുകോടി സമാഹരിക്കാൻ നാടൊന്നിക്കുന്നു*

പിലാത്തറ : രോഗബാധിതയായ
പത്ത് വയസുകാരിയെ
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാടൊന്നാകെ കൈകോർക്കുന്നു.
ചെറുതാഴം പുത്തൂരിലെ കെ.ജയകൃഷ്ണൻ - അജിഷ ദമ്പതികളുടെ ഏക മകൾ ജ്യോതികയെ രക്ഷിച്ചെടുക്കാനാണ് സുമനസ്സുകളുടെ സഹായഹസ്തം വേണ്ടത്. 

       സ്പൈനൽ മസ്കുലർ അട്രോഫി എന്ന മാരക രോഗമാണ് ജ്യോതികയെ പിന്തുടരുന്നത്. പരസഹായം ഇല്ലാതെ ചലിക്കാനോ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഈ ബാലിക. ഒമ്പത് വർഷമായി ചികിത്സയിലാണെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമാകാതിരുന്നത് കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രം നിലവിൽ ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന ആശ്വാസത്തിലാണ് കുടുംബം.

     15 വർഷം ചികിത്സ നടത്തിയാൽ ഭേദമാകും എന്നാണ് വിദഗ്ദരുടെ നിർദ്ദേശം. പ്രതിവർഷം 70 ലക്ഷം രൂപ ചികിത്സക്ക് വേണം.10 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.ഈ ഭാരിച്ച തുക നിർധനരായ ഈ കുടുംബത്തിന് താങ്ങാനാകുന്നതല്ല. ആയതിനാൽ നാട്ടുകാർ ചേർന്ന് എം.വിജിൻ എം.എൽ.എ.രക്ഷാധികാരിയായി
ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.
സഹായങ്ങൾ Alc No.40423101060063,
IFSC: KLGBOO40423 കേരള ഗ്രാമീൺ ബേങ്ക്, ചെറുതാഴം ശാഖ, പി.ഒ.
പിലാത്തറ അക്കൗണ്ടിൽ അയക്കാം.
Googil pay No.9048062979

Post a Comment

0 Comments