2022 മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡിൻ്റെ ത്രിവത്സര ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റ് പാസ്സായിരിക്കണം.
അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാസ്സായിരിക്കണം.
പ്രായപരിധി : 2021 ജനവരി ഒന്നിന് 18 നും 30 നും ഇടയിൽ.
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 30 വൈകിട്ട് അഞ്ച് മണിക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷകർ ഒക്ടോബർ 31ന് രാവിലെ 10 മണിക്ക് സമർപ്പിച്ച രേഖകളുടെ അസ്സലുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
0 Comments