നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.
മാരകായുധങ്ങളുമായി മോഷണത്തിനിറങ്ങുന്ന സംഘം ആളുകളെ ആക്രമിച്ച് സ്വർണം കവരുകയാണ് ചെയ്യുന്നത്. ശിവഗംഗ സ്വദേശിയായ മാരിമുത്തുവും, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ തങ്കപ്പാണ്ടി, ശെൽവി പാണ്ഡ്യനുമാണ്അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് മാരിമുത്തു. തമിഴ്‌നാട്ടിൽ മാത്രം ഈയാൾക്കെതിരെ 30 ഓളം കേസുകളുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം ഇവർ മൂന്ന് പേരും ചേർന്ന് ആറ് മോഷണങ്ങൾ നടത്തി എന്നും. കോഴിക്കോടും തൃശൂരും ഇവർ ആളുകളെ ആക്രമിച്ച് മോഷണം നടത്തിയതായും പോലീസ് അറിയിച്ചു.
ആളുകളെ ആക്രമിച്ചു കൊള്ള നടത്തുന്ന കുറുവാ സംഘത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. ഇതിനു പിന്നാലെ പോലീസ് കർശന പരിശോധന നടത്തുകയുമായിരുന്നു.
0 Comments