FLASH NEWS

6/recent/ticker-posts

കാർഷിക കമ്മീഷനെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ നാഷണലിസ്റ്റ് കിസാൻ സഭ ആവശ്യപ്പെട്ടു.

കേരളത്തിലെ കാർഷിക പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദേശിക്കാൻ കാർഷിക കമ്മീഷനെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ നാഷണലിസ്റ്റ് കിസാൻ സഭ ആവശ്യപ്പെട്ടു. 

പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ച 126 വില്ലേജുകളിൽ ജന ജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലാണ്. തങ്ങൾ ഏതു നിമിഷവും കിടപ്പാടം വിട്ടു ഇറങ്ങേണ്ടി വരും എന്ന ഭീതിയിലുമാണ്. വേണ്ടത്ര പഠനം നടത്താതെ ആധുനിക വാർത്ത സവിധാനങ്ങളുടെ സഹായത്തോടെ പടച്ചുണ്ടാക്കിയ മാധവ് ഗാഡ്ഗിൽ - കസ്തൂരി രംഗൻ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കാൻ സാധിക്കില്ല എന്ന വസ്തുത സർക്കാരുകൾക്ക് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വിജ്ഞാപനം നാഷണൽ ഗ്രീൻ ട്രിബ്യുണലിന്റെ അനുവാദത്തോടെ നീട്ടി കൊണ്ടിരിക്കുന്നത്. 

ഫോറസ്റ് അധികൃതരിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പ്രകാരം 2008 മുതൽ 2021 വരെ വന്യ മൃഗ അക്രമങ്ങൾ മൂലം 1423 പേർ സംസ്ഥാനത്തു കൊല്ലപ്പെട്ടു. കേരള ഹൈ കോടതി ഈയിടെ പുറപ്പെടുവിച്ച വിധി പ്രകാരം ഏതാനും കർഷകർക്ക് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകിയിരുന്നു. പ്രസ്തുത വിധി ഒരു നിയമം ആണെന്നിരിക്കെ എല്ലാ കർഷകർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കത്തക്ക വിധത്തിൽ സർക്കാർ അടിയന്തിരമായി വിജ്ഞാപനം ഇറക്കമെന്നു എൻ.സി.പി നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ചെയർമാൻ പി.എം. ജോസഫ് മാസ്റ്റർ ആവശ്യപ്പെട്ടു. 

ഈ അടുത്ത കാലത്തു ഉണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൃഷികാരുടെ ഭൂമിയിൽ അവർ നട്ടു വളർത്തുന്ന തേക്ക്,  വീട്ടി അടക്കമുള്ള മരങ്ങളെ രാജകീയ വൃക്ഷങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയതിനാൽ അവയെ മുറിച്ചു മാറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടുക്കി ജില്ലയിൽ മാത്രം മുന്നൂറോളം കർഷകരുടെയും കച്ചവടക്കാരുടെയും പേരിൽ കേസ്സെടുത്തു പലരും ജയിലിലാണ്. ഈ കേസുകൾ മുഴുവൻ നിരുപാധികം പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ ആവശ്യപ്പെട്ടു. 
നാണ്യവിള വില തകർച്ച മൂലം ജീവിതം വഴിമുട്ടിയ കർഷകർക്ക് ഇതൊരു ഇരുട്ടടിയാണ്. 

കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്തെ മുഴുവൻ കർഷക കുടുംബങ്ങൾക്കും ആശ്വാസ ധനസഹായമായി പതിനായിരം രൂപ അടിയന്തിര അനുവദിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

കേരളത്തിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രി പി. പ്രസാദിനും, വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും, റവന്യു മന്ത്രി കെ.രാജനും എൻ.സി.പി നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന കമ്മിറ്റി നിവേദനം നൽകി. സംസ്ഥാന ചെയർമാൻ പി.എം. ജോസഫ് മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറിയും മീഡിയ സെൽ ചെയർമാനുമായ ജോഫിൻ ജെയിംസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഡി. തോമസ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments