FLASH NEWS

6/recent/ticker-posts

ലാബ് സ്റ്റാഫ് തസ്തികകളില്‍ താൽക്കാലിക നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് വിവിധ ബ്രാഞ്ചുകളില്‍ ലാബ് സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി അതത് വിഷയങ്ങളില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  
      
     ട്രേഡ്‌സ്മാന്‍ കാര്‍പെന്ററി, ട്രേഡ് ഇന്‍സ്ട്രക്ടര്‍ മെഷിനിസ്റ്റ്, ട്രേഡ്‌സ്മാന്‍ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ സ്മിത്തി, ട്രേഡ്‌സ്മാന്‍ വെല്‍ഡിങ്ങ്, ട്രേഡ്‌സ്മാന്‍ ഷീറ്റ്‌മെറ്റല്‍ എന്നീ തസ്തികളിലേക്ക് ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0497 2835106.

Post a Comment

0 Comments