കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ ആഭ്യന്തര വിദേശ വിമാന കമ്പനികളുടെ സർവ്വീസുകൾ എത്തിക്കാൻ കിയാലിനോടും, സംസ്ഥാന സർക്കാരിനോടും, കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിനോടും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ 67 മത് വാർഷിക പൊതുയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കണ്ണൂരിന് ലഭിക്കാൻ ആവശ്യമായ ഇടപെടലും, വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ചേംബർ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ എയർ കാർഗോ കോംപ്ലക്സ് പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കണമെന്നും, ഇതിനോട് ചേർന്ന് കയറ്റുമതിക്ക് എത്തിക്കുന്ന പഴം പച്ചക്കറികൾ സൂക്ഷിക്കാൻ ശീതീകരണ സംവിധാനം ഒരുക്കണമെന്നും, വിമാനത്താവളത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച റോഡ് വികസനം വേഗത്തിൽ ആക്കി പ്രവൃത്തി പൂർത്തീകരിക്കണമെന്നു മറ്റൊരു പ്രമേയത്തിലൂടെ ചേംബർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ടൂറിസം രംഗത്ത് ഈ പ്രദേശത്തുള്ള അനന്തസാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ആഭ്യന്തര - വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും, ആ മേഖലയിൽ യുവസംരംഭകരെ വളർത്തിക്കൊണ്ടു വരാനും ആവശ്യമായ ശ്രമങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്രി ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രയോജനപ്പെടുത്തി കോൾഡ് സ്റ്റോറേജ്, വാല്യു ആഡഡ് പ്രോഡക്റ്റുകൾക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങളിലും സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണമെന്ന് ചേംബർ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ശ്രീ ടി കെ രമേഷ് കുമാർ (പ്രസിഡണ്ട്), ശ്രീ സച്ചിൻ സൂര്യകാന്ത് ( വൈസ് പ്രസിഡണ്ട്) ശ്രീ സി .അനിൽ കുമാർ . ( ഓണററി സെക്രട്ടറി ), ശ്രീ എ കെ മുഹമ്മദ് റഫീഖ് ( ജോയിന്റ് സെക്രട്ടറി), ശ്രീ കെ നാരായണൻ കുട്ടി ( ട്രഷറർ ) നിർവാഹക സമിതി അംഗങ്ങളായി സർവ്വശ്രീ ഹനീഷ് കെ വാണിയങ്കണ്ടി , സഞ്ജയ് ആറാട്ട് പൂവാടൻ , , വാസുദേവ് പൈ , ,മെഹ്ബൂബ് പി കെ , ആർ .ബാബുരാജ് , ദിവാകരൻ കെ. എം.വി.രാമകൃഷ്ണൻ വി, ജോസഫ് പൈക്കട , കെ.എസ് അൻവർ സാദത്ത് , ശ്രീനിവാസ് കെ കെ, രവീന്ദ്രൻ കെ.പി, ആഷിഖ് മാമു , ഇ കെ അജിത് കുമാർ , കെ കെ പ്രദീപ് , മുനീർ വി.വി , ദിനേശ് ആലിങ്കൽ തുടങ്ങിയവരെയും തിരഞ്ഞെടുത്തു .
0 Comments