ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്റ് അധികൃതർ പൊലീസിന് നൽകിയ മൊഴി. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മഹാരാഷ്ട്രയിലെ സേവനം കഴിഞ്ഞ് ഒരു മാസം മുൻപാണ് അന്നപൂരണി കോൺവന്റിൽ തിരിച്ചെത്തിയത്.
0 Comments