തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനിടെ ഒരാന മറ്റൊരാനയെ കുത്തി. കുത്ത് കൊണ്ട കർണൻ എന്ന ആന ഇരുന്ന് പോയി. അപ്പോൾ തന്നെ കർണനെ പാപ്പാൻ നിയന്ത്രണത്തിലാക്കി. തിങ്കളാഴ്ച വൈകിട്ട് ശീവേലി എഴുന്നള്ളത്തിന് ഇടെയാണ് സംഭവം.
ഇതുകണ്ട ചെണ്ടക്കാരും കൊടി പിടിച്ചവരും എഴുന്നള്ളത്ത് കാണാൻ എത്തിയവരും ഓടി. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴെ വീണു. ആർക്കും പരിക്കില്ല. അഞ്ച് ആനയാണ് എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്. തിടമ്പേറ്റിയ ആനയെ കൊണ്ട് എഴുന്നള്ളത്ത് പൂർത്തിയാക്കിയതായി ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ സത്യൻ പറഞ്ഞു. ആന സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നു.
0 Comments