ഓട്ടോറിക്ഷയിൽ യാത്രക്കാരിയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശികളായ നിഷ (28), പാർവതി (25), കല്യാണി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഴശ്ശിയിലെ കെ ശൈലജ (60)യുടെ 3 പവന്റെ മാലയാണ് കവർന്നത്. തലശ്ശേരിയിൽ മറ്റൊരു കേസിൽ പിടിയിലായ ഇവർ റിമാൻഡിൽ കഴിയുന്നതിനിടെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് പേരെയും മോഷണം നടത്തിയ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബന്ധു വീട്ടിലേക്ക് പോകുന്നതിനായി ശൈലജ ഓട്ടോയിൽ കയറിയപ്പോൾ പ്രതികളായ മൂന്നുപേർ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. പിന്നീട് ഇറങ്ങിയപ്പോഴാണ് മാല കാണാനില്ലെന്ന് മനസ്സിലായത്. മട്ടന്നൂർ എസ്.ഐ ടി.സി രാജീവൻ, എ.എസ്.ഐ എം.കെ ഷെമീർ, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ബവിജ, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
0 Comments