പനയത്താംപറമ്പ് മത്തിപ്പാറയിൽ തീപ്പിടിത്തം. ഏക്കറിലധികം സ്ഥലത്തെ അടിക്കാടുകൾ പൂർണമായും കത്തി നശിച്ചു. അഞ്ചരക്കണ്ടി- ചാലോട് റോഡിൽ മത്തിപ്പാറയിലാണ് ശനിയാഴ്ച രാത്രി 9.45-ഓടെ തീപ്പിടിത്തം ഉണ്ടായത്.
ഏറെ നേരം ആളിക്കത്തിയ തീയണയ്ക്കാൻ നാട്ടുകാർ ആദ്യ ഘട്ടത്തിൽ ശ്രമിച്ചു. തുടർന്ന് മട്ടന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂർണമായും അണച്ചത്.
മട്ടന്നൂർ ഫയർ സ്റ്റേഷനിലെ സി.കെ.സുരേന്ദ്ര ബാബു, പി.ജി പ്രവീൺ കുമാർ, എം സുനീഷ്, എം.സി മിഥുൻ, എം സിമിത്ത്, കെ.കെ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
0 Comments