FLASH NEWS

6/recent/ticker-posts

ആരോഗ്യ വകുപ്പ് ജീവനക്കാരി തീവണ്ടി തട്ടി മരിച്ച നിലയിൽ

ആരോഗ്യ വകുപ്പ് ജീവനക്കാരിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം മംഗൽപാടി ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലാബ് ടെക്നീഷ്യൻ നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പി ഐശ്വര്യയെ (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പള റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

കടിഞ്ഞിമൂലയില ജനാർദ്ദനൻ- ശോഭ ദമ്പതികളുടെ മകളാണ്. ഭർത്താവ് വിപിൻ (ദേവൻ ആർട്സ് നീലേശ്വരം) മകൾ ആഷ് വിപൻ (3 വയസ്). സഹോദരങ്ങൾ: ആദിത്യ, അഭിരാജ്. 

Post a Comment

0 Comments