ആറളം ഫാം ബ്ലോക്ക് 13-ൽ താമസിക്കുന്ന അമ്മിണിയുടെ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടിച്ചു. വീട്ടിനുള്ളിൽ വിറക് കൂട്ടിയിട്ടതിന് ഉള്ളിലായിരുന്നു പാമ്പ്. ആർ ആർ ടി സെക്‌ഷൻ ഫോറസ്റ്റർ കെ.കെ മനോജിന്റെ നിർദേശത്തെ തുടർന്ന് ഇരിട്ടി സെക്‌ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജംഷാദ്, വാച്ചർമാരായ അഭിഷേക്, ചന്ദ്രൻ, വേണു, മിറാജ് പേരാവൂർ എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ ഉൾവനത്തിൽ തുറന്ന് വിട്ടു.
0 Comments