ഇരിക്കൂർ: പടിയൂർ കല്യാട് പഞ്ചായത്തിലെ ബ്ലാത്തൂരിൽ നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കുഞ്ഞിക്കോറോത്ത് രോഹിണി (62), കുഞ്ഞി പുതിയ വീട്ടിൽ കാർത്യായനി (77), കുഞ്ഞിക്കോറോത്ത് കമലാക്ഷി (52), ഒതയോത്ത് പാർവതി (65), വട്ടക്കീൽ സാവിത്രി (62) എന്നിവർക്കാണ് പരിക്കേറ്റത്.
പാർവതിയെ കണ്ണൂർ ജില്ലാ ആസ്പത്രിയിലും മറ്റുള്ളവരെ ഇരിക്കൂർ താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പടിയൂർ കല്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണി എടുത്ത് കൊണ്ടിരിക്കെ ആണ് ഇവർക്ക് കടന്നൽ കുത്തേറ്റത്.
0 Comments