തടസ്സങ്ങൾ ഒഴിവായതോടെ കോടികൾ ചെലവഴിച്ച് നിർമിച്ച തലശേരി - മാഹി ബൈപാസ് ഉദ്ഘാടനം അടുത്തവർഷം ആദ്യത്തോടെയുണ്ടാകാൻ സാധ്യത. പദ്ധതി പ്രവർത്തനങ്ങൾക്ക് തടസ്സമായി നിന്ന ബാലത്തെ പാലം നിർമാണവും അഴിയൂരിലെ റെയിൽവേ മേൽപാലം നിർമാണവും പൂർത്തിയായതോടെ പുതുവർഷത്തിൽ ബൈപാസിൻ്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.1300 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാതയുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മിനുക്കുപണികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. റോഡ് തുറന്ന് നൽകുന്നതോടെ ദേശീയപാതയിൽ തലശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് കുറയും. പദ്ധതിയുടെ അവസാനവട്ട പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതോടെ അടുത്തവർഷം ആദ്യം ബൈപാസ് ഉദ്ഘാടനം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
വർഷങ്ങൾക്ക് ശേഷമാണ് പദ്ധതി പൂർത്തിയായി റോഡ് ജനങ്ങൾക്ക് തുറന്നു നൽകാൻ പോകുന്നത്. 1977ൽ ബൈപാസിനായി ഭൂമി ഏറ്റെടുക്കാൻ ആരംഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള പലവിധ തടസ്സങ്ങൾ തുടർന്നതിനാൽ പദ്ധതി പ്രവർത്തനങ്ങൾ വൈകി. 2018 നവംബറിലാണ് പദ്ധതി പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്.
0 Comments