ഇരുവരും തമ്മിൽ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ എത്തിയ ഫസലിനെ പിന്തുടർന്നെത്തിയ മനോജ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഫസലിന്‍റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസൽ.
0 Comments