കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
0 Comments