ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ടിപി അറുവ. തങ്ങളുടെ സ്ഥാനാർഥിയെ സിപിഎം തട്ടിക്കൊണ്ടു പോയതാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ബിജെപി പ്രവർത്തകന്റെ കൂടെ പോയെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്നും ലീഗ് അവകാശപ്പെട്ടു
മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന് മാതാവും പിന്നീട് പറഞ്ഞു. രണ്ട് ദിവസമായി വീട്ടിൽ നിന്നിറങ്ങിയ അറുവയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല.
0 Comments