കോഴിക്കോട് ജില്ലാ പരിശോധനവിഭാഗം നല്‍കിയ റിപ്പോർട്ട് പ്രകാരമാണ് മെമോ നല്‍കിയത്. വില്‍പ്പനയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 10.16% കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു. വില്‍പ്പന കുറഞ്ഞതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിർദേശം. ഔട്ട്ലെറ്റില്‍ കഴിഞ്ഞ ഒരു വർഷമായി സിസിടിവി ഇല്ല ഇത് സ്ഥാപിക്കാനായി ഷോപ്പ് ഇൻ ചാർജിന് സാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഇൻ ചാർജിന് മെമ്മോ ലഭിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, വിചിത്രമായ നടപടിയ്‌ക്കെതിരെ ബിഎംഎസ് മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വിമുക്തി ഉള്‍പ്പടെ പദ്ധതി കൊണ്ടുവന്ന സർക്കാർ നയത്തിന് എതിരാണ് ഈ നടപടിയെന്നും വില്‍പ്പന കൂട്ടാൻ ഷോപ്പ് ഇൻ ചാർജ്മാർ നിർബന്ധിതർ ആകേണ്ടി വരും
മെമ്മോ നല്‍കിയവർക്കെതിരെ നടപടി വേണം എന്നാണ് പരാതിയിലെ ആവശ്യം
0 Comments