FLASH NEWS

6/recent/ticker-posts

പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ


പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നുവേണം പോലീസ് പ്രവര്‍ത്തിക്കാൻ. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസിന്റെ ജനങ്ങളോടുള്ള കാഴ്ചപ്പാടുകളും, പെരുമാറ്റവും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാകുന്നത്.

Post a Comment

0 Comments