FLASH NEWS

6/recent/ticker-posts

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം



ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.  സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി സി പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായവരോ അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായവരോ ആയിരിക്കണം അപേക്ഷകര്‍.

   പ്രായം 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍.യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെക്രട്ടറി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്, ചപ്പാരപ്പടവ് പി ഒ 670581 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ഒക്‌ടോബര്‍ 18ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.  ഫോണ്‍: 0460 2270221.

Post a Comment

0 Comments