ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം സിവില്‍ ഡിപ്പാര്‍ട്‌മെന്റില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലംബിങ് ഗ്രേഡില്‍ ഐ ടി ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവര്‍ത്തി പരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഒക്ടോബര്‍ 18 രാവിലെ 10 മണിക്ക് ഹാജരാവണം. ഫോണ്‍ : 0497 2835106
0 Comments