കുടുംബവുമായി ഉച്ച നേരത്ത് പയ്യാമ്പലം ഉൾപ്പെടെ ഉള്ള ബീച്ചുകളിൽ ചെന്നാൽ മുഖം തിരിച്ചു നടക്കേണ്ടി വരുന്നു. പുതുതായി നിർമ്മിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ എല്ലാം ഉച്ച സമയങ്ങളിൽ ഇവർ കയ്യേറുന്ന അവസ്ഥയാണ്.
ബൈക്കുകളിലും മറ്റും നൂറു കണക്കിന് കാമുകി കാമുകന്മാരാണ് ഇവിടെ ഉച്ച നേരത്ത് വരികയും മറ്റുള്ളവർക്ക് നാണമുണ്ടാക്കും വിധം പെരുമാറുന്നത്. പിങ്ക് പോലീസുകാരുടെ ശ്രദ്ധ പയ്യാമ്പലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇത് കൂടാതെ മാതാപിതാക്കളും അധ്യാപകരും കുട്ടികൾ കൃത്യമായി കോളേജുകളിൽ എത്തുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുകയും വേണം.
0 Comments