പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലുള്ള ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തേക്ക് അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയാണ് പ്രവേശനം. പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, ട്യൂഷന്‍ എന്നിവ സൗജന്യമാണ്. കുട്ടികള്‍ക്ക് മാസം പോക്കറ്റ് മണിയും ലഭിക്കും. മറ്റ് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സംവരണം ഉണ്ട്.
അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും പഴയങ്ങാടി, ശ്രീകണ്ഠപുരം, മയ്യില്‍, കതിരൂര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. അപേക്ഷ, മുമ്പ് പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് ഒക്‌ടോബര്‍ 23 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596 (ജില്ലാ പട്ടികജാതി വികസന ഓഫീസ്, കണ്ണൂര്‍), 9495900255 (പാനൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍), 9744980206 (കല്ല്യാശ്ശേരി), 9446761940 (ഇരിക്കൂര്‍), 9447357077 (തളിപ്പറമ്പ്), 9947654005 (കണ്ണൂര്‍).
0 Comments