FLASH NEWS

6/recent/ticker-posts

ആട് വളര്‍ത്താന്‍ സഹായം

.അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ പത്ത് പെണ്ണാടും ഒരു മുട്ടനാടുമായി യൂണിറ്റാരംഭിക്കാന്‍ കര്‍ഷകര്‍ക്ക് 59400 രൂപ വീതം സബ്‌സിഡി അനുവദിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്റെ ഭാഗമായാണ് സഹായം നല്‍കുന്നത്.
  
 അപേക്ഷ ഫോറം അഴീക്കോട് വെറ്ററിനറി ആശുപത്രിയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 18നകം ആശുപത്രിയില്‍ സമര്‍പ്പിക്കണം. ഫോണ്‍:9447263687

Post a Comment

0 Comments