FLASH NEWS

6/recent/ticker-posts

ഇപിഎഫ് പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം



കണ്ണൂര്‍ ഇപിഎഫ് റീജീയണല്‍ ഓഫീസ് പരിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്(ജീവന്‍ പ്രമാണ്‍) സമര്‍പ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പുതിയ ജീവന്‍ പ്രമാണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.

പെന്‍ഷന്‍കാര്‍ അവരവര്‍ പെന്‍ഷന്‍ വാങ്ങുന്ന ബാങ്കുകളെ ഇതിനായി സമീപിക്കണം. അക്ഷയ സെന്റര്‍ കോമണ്‍ സര്‍വ്വീസ് സെന്റര്‍ എന്നിവയുടെ സഹായവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തേടാവുന്നതാണ്. യുഎംഎഎന്‍ജി മൊബൈല്‍ ആപ് വഴിയും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.

ഇതിന് പുറമെ പോസ്റ്റ് ഓഫീസുകളിലും സൗകര്യം ലഭ്യമാണ്. പോസ്റ്റ്മാന്‍ വീട്ടിലെത്തി സേവനം നല്‍കും. ജീവന്‍ പ്രമാണില്‍ പെന്‍ഷന്‍ ഓര്‍ഡര്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. ജീവന്‍ പ്രമാണ്‍ സമര്‍പ്പിച്ചതിന്റെ രേഖ പിഎഫ് ഓഫീസിലേക്ക് അയക്കേണ്ടതില്ല.

Post a Comment

0 Comments