FLASH NEWS

6/recent/ticker-posts

ആട് - കോഴിവളര്‍ത്തല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു


കോഴിവളര്‍ത്തല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതിയില്‍പെട്ട കുടുംബങ്ങള്‍ക്കായുള്ള കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികള്‍ വഴി 100 വനിതകള്‍ക്ക് രണ്ടുമാസം പ്രായമുള്ള 10 കോഴിക്കുഞ്ഞുങ്ങളെ വീതം അനുദിക്കും.  ഒരു യൂണിറ്റിന് 1200 രൂപയാണ് അടങ്കല്‍ തുക. ഇതില്‍ 600 രൂപ  സര്‍ക്കാര്‍ സബ്‌സിഡിയും 600 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.  താല്‍പര്യമുള്ളവര്‍ നവംബര്‍ 20 നകം അടുത്തുള്ള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0497 2700267.

ആടുവളര്‍ത്തല്‍ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികജാതി കുടുംബങ്ങള്‍ക്കായുള്ള ആടു വളര്‍ത്തല്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 25 വനിതകള്‍ക്ക് ആറ് മാസത്തില്‍ താഴെ പ്രായമുള്ള രണ്ട് വീതംപെണ്ണാട്ടിന്‍ കുട്ടികളെയാണ് നല്‍കുക. ആട്ടിന്‍കുട്ടിയുടെ വില, ഇന്‍ഷുറന്‍സ് പ്രീമിയം, കൂടിന്റെ വില ഉള്‍പ്പെടെ ഒരു യൂണിറ്റ് 22400 രൂപയാണ് അടങ്കല്‍ തുക. ഇതില്‍ 10000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയനുവദിക്കും. 12400 രൂപയാണ് ഗുണഭോക്തൃവിഹിതം. താല്‍പര്യമുള്ളവര്‍ ഈ മാസം 20 നകം അപേക്ഷിക്കണം. വിലാസം ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി ക്യാമ്പസ്, കണ്ണൂര്‍ 670001, ഫോണ്‍: 0497 2700267

Post a Comment

0 Comments