FLASH NEWS

6/recent/ticker-posts

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ,  തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന  ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. പ്രതികൾ വർഷങ്ങളായി നീലേശ്വരത്തെ പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments