FLASH NEWS

6/recent/ticker-posts

അലമാര കുത്തി തുറന്ന് വൻ കവർച്ച

കണ്ണൂർ: വീട്ടുകാർ ഉറങ്ങി കിടക്കവെ രണ്ടാം നില വഴി അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പതിനഞ്ച് പവൻ ആഭരണങ്ങൾ കവർന്നു. 

ഇന്ന് രാവിലെ കണ്ണാടിപ്പറമ്പ് ആറാം പീടിക ഖദീജ മഹലിലെ മുസ്തഫയുടെ ഭാര്യ ഫാത്തീബി ഉണർന്നപ്പോഴാണ് രണ്ടാം നിലയിലെ കിടപ്പുമുറിയുടെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് ഭർത്താവിനെ വിളിച്ചുണർത്തി പരിശോധിച്ചപ്പോൾ അലമാര കുത്തി തുറന്ന നിലയിൽ കാണപ്പെട്ടു. അലമാരയിൽ സൂക്ഷിച്ച വള, മാല, കമ്മൽ ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്നു. 

വീടിന് സമീപത്തെ മരം വഴി കയറിയാണ് മോഷ്ടാവ് മുകളിൽ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷും സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


Post a Comment

0 Comments