ഇതിൽ നിന്നും ലഭിച്ച വിലാസത്തിലെ സമീപ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് ഇയാളുടെ മകൻ തിരികെ വിളിച്ച് പിതാവിനെ കാണാതായ കാര്യം വ്യക്തമാക്കി. ശബരിമലയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ സന്നിധാനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പൊലീസ് വയോധികനെ താൽക്കാലികമായി വൃദ്ധമന്ദിരത്തിൽ പാർപ്പിച്ചു.
കഴിഞ്ഞദിവസം രാവിലെയോടെ സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ വയോധികനെ കൈമാറി. യഥാസമയം വിവരം നൽകിയ പരിസരവാസികളുടെയും ബന്ധുക്കളെ കണ്ടെത്താൻ പ്രയത്നിച്ച എഎസ്ഐ ഷമീമിന്റെയും സിപിഒ വിജേഷിന്റെയും ഇടപെടലാണ് സംസാരശേഷിയില്ലാത്ത വയോധികനെ ബന്ധുക്കൾക്കൊപ്പം സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചത്
0 Comments