കണ്ണൂർ: ബന്ധുവീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായി. കണ്ണപുരം മാങ്ങാട്ട് ചേരൻ ഹൗസിലെ ഷനൂപ് (42)നെയാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷ്, എസ്.ഐ എം. അജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 10നും 15നും ഇടയിൽ പാപ്പിനിശേരി അരോളി അരയാലിൽ സി. സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ബന്ധുവായ ഷനൂപും മകനും ചേർന്നാണ് മോഷ്ടിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർ പൊലീസ് പരാതി നൽകിയത്.
പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഷനൂപിന് മോഷണത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments