FLASH NEWS

6/recent/ticker-posts

പൊലീസ് ഉദ്യോ​ഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: പൊലീസ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments