FLASH NEWS

6/recent/ticker-posts

വയനാടിന്റെ ഹൃദയം തൊട്ട് ബേക്കേഴ്സ് അസോസിയേഷൻ കേരള

മേപ്പാടി : ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ തകർന്നു പോയവരെ ചേർത്തു പിടിച്ച്  ബേക്കേഴ്സ് 
അസോസിയേഷൻ കേരള.
 ഉരുൾപൊട്ടലിന്റെ ഭീതിയിൽ സഞ്ചാരികൾ പോലുംവരാൻ മടിച്ച വയനാട്ടിലേക്ക് കൂട്ടമായി എത്തുകയും മധുരവിതരണ പലഹാരത്തോടൊപ്പം  ബേക്കറി നഷ്ടപ്പെട്ടവർക്കും  അവിടെയുള്ള സഹജീവനക്കാരെയും ചേർത്തുപിടിച്ച് 30 ലക്ഷത്തോളം രൂപയുടെ ധന സഹായവും ചെയ്ത ബേക്കേഴ്സ് അസോസിയേഷൻ പ്രളയ ഭൂമിയിൽ വീണ്ടും ആശ്വാസത്തിന്റെ തണേ ലേകുന്നു.
വീട്  നഷ്ടപ്പെട്ടവർക്ക് അഞ്ച് വീട് വെക്കാനുള്ള സഹായഹസ്തത്തിന് മനുഷ്യ സ്നേഹത്തിന്റെ പര്യായമായ പ്രിയപ്പെട്ട നാസർ മാനു മേപ്പാടി  തൃക്കൈപ്പറ്റ സ്ഥലം നൽകുകയും,  തറക്കല്ലിടൽ കർമ്മം സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി  ശ്രീ .കെ ആർ ബാലൻ നിർവഹിച്ചു.

 
 കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും അതുപോലെ വയനാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ എല്ലാ ഭാരവാഹികളും പങ്കെടുത്തു.പരിപാടിയിൽ സ്വാഗതം  . ശ്രീ മഖ്ബൂൽ യു. വി (ചെയർമാൻ BAKE Care Foundation )
അദ്ധ്യക്ഷൻ: ശ്രീ മാത്യു സെബാസ്റ്റ്യൻ (BAKE വയനാട് ജില്ല പ്രസിഡന്റ് )
 ശ്രീ നാസർ മാനു, സ്ഥല ഉടമ ,
ദൗത്യ വിശദീകരണം: ശ്രീ എ കെ ജുനൈസ്, വൈസ് ചെയർമാൻ (, BAKE Care Foundation)ശ്രീ . സീഗോ ബാവ ഹാജി, BAKE സംസ്ഥാന വൈസ് പ്രസിഡന്റ് ,
ശ്രീ ഷൗകത്ത് അലി, ഐ ബി എഫ് സൗത്ത് സോൺ കോർഡിനേറ്റർ & വയനാട് ജില്ലാ ഇൻ ചാർജ് ,
ശ്രീ എ കെ മുഹമ്മദ് ഫൗസീർ (BAKE അഡ്വൈസറി ബോർഡ് ചെയർമാൻ )
ശ്രീ അഷ്റഫ് നല്ലളം, BAKE (സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ,
 സംസ്ഥാന സെക്രട്ടറി 
ശ്രീ. റാഷിക് ടുണേറി, BAKE സംസ്ഥാന സെക്രട്ടറി 
ശ്രീ അസ്മ റഷീദ്, MRA അൻവർ (BAKE PR കമ്മിറ്റി ), സമീർ വട്ടക്കണ്ടി (BAKE PR കമ്മിറ്റി ), എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ശ്രീ. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.

Post a Comment

0 Comments