FLASH NEWS

6/recent/ticker-posts

പയ്യന്നൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: പയ്യന്നൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പയ്യന്നൂർ മഹാദേവഗ്രാമത്തിലെ എം ഗ്രീഷ്മ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45ന് കണ്ടോത്ത് ദേശീയ പാതയിലാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി മധുസൂദനൻ-അംഗൻവാടി വർക്കർ കെ കെ ഗീത ദമ്പതികളുടെ മകളാണ്. ഭർത്താവ്: വി എം യുഗേഷ്. മകൻ: ആരവ് (വിദ്യാർഥി), സഹോദരൻ: വൈശാഖ് (ബെംഗളൂരു)

Post a Comment

0 Comments