കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ ക്രിസ്മസ് ആഘോഷിക്കാനെത്തിയ വിദേശവനിതയെ തെരുവുനായ കടിച്ചു പരുക്കേൽപ്പിച്ചു. ഇറ്റലി സ്വദേശിനി ജസീക്ക സെറീന അലക്സാണ്ടറിനാണ് (26) നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.20ഓടെ ബീച്ചിൽ സവാരിക്കിറങ്ങിയപ്പോഴാണ് സംഭവം. കാലിന് പരുക്കേറ്റ ഇവരെ സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. ഇന്റേൺഷിപ്പിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ ജസീക്ക ചൊവ്വാഴ്ചയാണ് കണ്ണൂരിലെത്തിയത്.
0 Comments