FLASH NEWS

6/recent/ticker-posts

കാര്‍ ഓടിച്ചത് മദ്യലഹരിയില്‍; ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടൻ സിദ്ധാര്‍ഥ് പ്രഭു അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടൻ സിദ്ധാർഥ് പ്രഭുവിനെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് . നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 8.30-ഓടെ എംസി റോഡില്‍ ആയിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന ലോട്ടറി വില്‍പനക്കാരനെയാണ് സിദ്ധാർത്ഥ് ഇടിച്ചിട്ടത്. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചു. അസഭ്യവാക്കുകള്‍ ഉപയോഗിച്ചതോടെ കയ്യാങ്കളിയായി മാറി.

ഒടുവില്‍ ബലം പ്രയോഗിച്ചാണ് താരത്തെ ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടൻ റോഡില്‍ കിടന്ന് ഉരുളുന്നതും ചീത്ത വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

Post a Comment

0 Comments