FLASH NEWS

6/recent/ticker-posts

കണ്ണപുരം: ബസ് യാത്രക്കിടെ യുവതിയുടെ മൂന്നേകാൽ പവൻ്റെ മാല കവർന്നു



കണ്ണപുരം: ബസ് യാത്രക്കിടെ യുവതിയുടെ മൂന്നേകാൽ പവൻ്റെ മാല കവർന്നു. മാടായി നീരൊഴുക്കുംചാലിലെ കെ.ബിന്ദു (40) വിൻ്റെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ചെറുകുന്ന് തറയ്ക്ക് സമീപം വെച്ചാണ് ബസ് യാത്രക്കിടെ കഴുത്തിൽ ധരിച്ചിരുന്ന മുല്ല ചെയിനും ഇല ത്താലി മോഡൽ ലോക്കറ്റ് ഉൾപ്പെടെയുള്ള 2, 90,000 രൂപ വിലമതിക്കുന്ന മൂന്നേകാൽ പവൻ്റെ സ്വർണ്ണ മാല മോഷണം പോയത്. തുടർന്ന് കണ്ണപുരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments