കണ്ണൂർ : നടിയെ അക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ശേഷംചലച്ചിത്ര താരം ദിലീപ് കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തി. പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം, തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണവേലും നെയ്യമൃതും വെച്ച് പ്രാര്‍ത്ഥന നടത്തി.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി സുനില്‍കുമാര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ അനില്‍ പുത്തലത്ത്, ശ്രീനിവാസന്‍ കാമ്പ്രത്ത്, അഡ്വ.സുരേഷ് പാറന്തട്ട, ക്ഷേത്രജിവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്.
കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കളില്‍ പലരും സ്ഥിരമായി എത്താറുള്ള ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു.
0 Comments