പഴയങ്ങാടി :കോഴിക്കോട്ടുനിന്നു കാസർകോട് ഭാഗത്തേക്കു വിവാഹത്തിനു പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കാർ താവം റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വീണു, കാറിന്റെ രണ്ടു ടയറുകൾ പൊട്ടി. ഇന്നലെ രാവിലെ 7.50ന് ആണു സംഭവം. മേൽപാലത്തിലെ കമ്പികൾ പുറത്തായ വലിയ കുഴിയിലാണു കാർ വീണത്. രണ്ടു മണിക്കൂർ പാലത്തിൽ കുടുങ്ങിയ കാർ യാത്രികർ പുതിയ ടയറുകൾ ഘടിപ്പിച്ച് 10 മണിയോടെയാണു കാസർകോട്ടേക്കു യാത്ര തുടർന്നത്.വധു ഉൾപ്പെടെയുള്ളവർ കടന്നുപോയ ശേഷമാണു വധുവിന്റെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.
കാറിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും മറ്റൊരു കാറിൽ കയറ്റിവിട്ടു. പാലത്തിൽ ഇത്ര വലിയ കുഴി പ്രതീക്ഷിച്ചിരുന്നില്ലെന്നും പെട്ടെന്നു കാറിന്റെ ദിശ മാറ്റിയാൽ റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങൾ അപകടത്തിൽപെടുമായിരുന്നുവെന്നും കാറോടിത്ത എ.വി.ഇശാം പറഞ്ഞു. താവം മേൽപാലത്തിലെ കുഴികൾ വാഹനയാത്രക്കാർക്കു വലിയ അപകടമാണു സൃഷ്ടിക്കുന്നതെന്നും അടിയന്തരമായി കുഴികൾ നികത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
0 Comments