FLASH NEWS

6/recent/ticker-posts

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് മുൻ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞദിവസം  പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഒഴിവാക്കാന്‍ കാരണം എന്നാണ് സൂചന. പകരം വലംകൈയ്യന്‍ മീഡിയം പേസ് ബോളര്‍ സിമ്രജിത്ത് സിങ്ങിനെയാണ്  സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിമ്രജിത്  ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ടീമിനൊടൊപ്പം പരിശീലനം ആരംഭിച്ചു. പരിക്ക് മാറിയ ശേഷം അർജുൻ ടെണ്ടുക്കർ ടീമിൽ തിരിച്ചു എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. 

Post a Comment

0 Comments