FLASH NEWS

6/recent/ticker-posts

സ്നേഹപൂര്‍വ്വം വിളിച്ച് വരുത്തിയ തെരുവ് നായയെ യുവാവ് വീട്ടു വളപ്പിലേക്ക് വലിച്ചെറിഞ്ഞു

തെരുവുനായയെ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. വഴിയാത്രക്കാരായ യുവാക്കളിൽ ഒരാൾ തെരുവ് നായയെ സ്നേഹപൂർവ്വം വിളിച്ച് വരുത്തി വീട്ട് വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവാവ് തെരുവ് നായയെ വീട്ടുവളപ്പിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. ഇന്നലെ വൈകീട്ട് നാല് മാണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിള സ്വദേശി നിഷിൻ രാജിന്‍റെ വീട്ടിലേക്കാണ് യുവാവ് നായയെ വലിച്ചെറിഞ്ഞത്. 

പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ട് നിഷിന്‍ രാജ് വീടിന് പുറത്തെത്തി നോക്കിയപ്പോഴാണ് ഗേറ്റിനുള്ളില്‍ തെരുവ് നായയെ കണ്ടത്. പൂട്ടിയ ഗെയ്റ്റ് കടന്ന് തെരുവ് നായ എങ്ങനെ അകത്ത് കയറിയെന്ന സംശയത്തെ തുടര്‍ന്ന് സി സി ടി വി പരിശോധിച്ചപ്പോഴാണ് വഴിയാത്രക്കാരായ മൂന്ന് പേരിലൊരാള്‍ നായയെ സ്നേഹപൂര്‍വ്വം അടുത്ത് വിളിച്ച ശേഷം കാലില്‍ തൂക്കിയെടുത്ത് വീട്ട് വളപ്പിലേക്ക് എറിയുന്നത് കണ്ടത്. തുടര്‍ന്ന് ഗേറ്റ് തുറന്ന് തെരുവ് നായയെ നിഷിന്‍ പുത്തേക്ക് വിട്ടു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ നിഷിൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. 

Post a Comment

0 Comments